സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ ഹജ്ജ് നിർവഹിച്ചു

Posted on: September 15, 2016

british-ambassador-to-saudi

റിയാദ് : സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ കോളിസ് ഹജ്ജ് നിർവഹിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ ഹജ്ജ് ചെയ്യുന്ന ആദ്യത്തെ ബ്രിട്ടീഷ് അംബാസഡറാണ് കോളിസ്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം സൗദിയിലെ ബ്രിട്ടീഷ് അംബാസഡറായി ചുമതലയേറ്റത്.

സിറിയക്കാരിയായ ഹുദ അൽ മുജാറക്കയാണ് ഭാര്യ. ഇഹ്‌റാമിന്റെ വെള്ള വേഷത്തിൽ അംബാസഡർ ഭാര്യയോടൊപ്പം നിൽക്കുന്ന ഫോട്ടോ അന്തർദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. അടുത്തയിടെയാണ് അദേഹം ഇസ്ലാംമതം സ്വീകരിച്ചത്.

സൈമൺ കോളിസ് നേരത്തെ ഇന്ത്യ, യെമൻ, ടുണീഷ്യ, ഇറാഖ്, ബഹ്‌റിൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ 30 വർഷത്തോളം ബ്രിട്ടീഷ് നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്.