ഇന്ത്യൻ കോൺസുലർ ടീം താബുക്കും അബയും സന്ദർശിക്കുന്നു

Posted on: September 14, 2016

indian-consulate-jeddah-big

ജിദ്ദ : ഇന്ത്യൻ കോൺസുലാർ ടീമുകൾ സെപ്റ്റംബർ 16, 17 തീയതികളിൽ താബുക്കും അബയും സന്ദർശിക്കുന്നു. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെയും ഇന്ത്യക്കാർക്ക് കോൺസുലാർ സർവീസ് നൽകും.

താബുക്കിലും അബയിലും വിഎഫ്എസ് ഗ്ലോബലിന്റെ പാസ്‌പോർട്ട് & വിസ ആപ്ലിക്കേഷൻ സെന്ററിലായിരിക്കും ക്യാമ്പ്. ഇന്ത്യക്കാർ കോൺസുലാർ ടീമിനെ സന്ദർശിച്ച് പരാതികളും നിർദേശങ്ങളും സമർപ്പിക്കാവുന്നതാണ്.