ഐടിഎൽ വേൾഡ് ലണ്ടൻ ഓഫീസ് തുറന്നു

Posted on: September 4, 2016

ITL-World-London-office-Ina

ലണ്ടൻ : ഐടിഎൽ വേൾഡ് ലണ്ടൻ എസക്‌സിലെ ഇൽഫോർഡിൽ ഓഫീസ് തുറന്നു. സൗദിയിലെ പ്രമുഖ ഡയറി ഫാം കമ്പനിയായ നാഷണൽ അഗ്രികൾച്ചർ ഡെവലപ്‌മെന്റ് കമ്പനി (നാദക്) മാനേജിംഗ് ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അൽ ബാബ്തയിൻ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. താമസിയാതെ യുകെയിലെ മറ്റു നഗരങ്ങളിലും യൂറോപ്പിലെ മറ്റു പ്രധാന രാജ്യങ്ങളിലും ഓഫീസ് ആരംഭിക്കുമെന്ന് ചടങ്ങിൽ ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

യുകെ പാർലമെന്റ് അംഗം വീരേന്ദ്രശർമ, യുകെയിലെ ഒമാൻ അംബാസഡർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ബിൻ സാഹിർ അൽഹിനായി, ക്രോയിഡോൺ മുൻ മേയർ മഞ്ജു ഷാഹുൽ ഹമീദ്, ബ്രിട്ടീഷ് ഫുട്‌ബോൾ താരം കാശിഫ് സിദ്ദീഖി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

ദുബായിൽ തുടക്കം കുറിച്ച ഐടിഎൽ വേൾഡ് 15 രാജ്യങ്ങളിലായി നാല്പതോളം കമ്പനികളുള്ള ഇറാം ഗ്രൂപ്പിന്റെ ഭാഗമാണ്. ഇന്ത്യ, തായ്‌ലൻഡ്, മലേഷ്യ, സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റിൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലായി നിരവധി ശാഖകളുണ്ട്. വിവിധ രാജ്യങ്ങളിലായി 200 ഓഫീസുകൾ എന്നതാണ് ഐടിഎൽ വേൾഡിന്റെ ലക്ഷ്യം.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഗൾഫ് രാജ്യങ്ങളിലെ അഞ്ചാമത്തെ വലിയ കമ്പനിയായി അറേബ്യൻ ട്രാവൽ ന്യൂസിന്റെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ഐടിഎൽ വേൾഡിന്റെ ട്രിപ്പ് മേക്കേഴ്‌സ്, മൈസ് മൈൻഡ്‌സ്, എഡ്യു വോയേജ്, അറേബ്യൻ എക്‌സ്പീരിയൻസ് തുടങ്ങിയ ട്രാവൽ പാക്കേജുകൾ യൂറോപ്യൻ മാർക്കറ്റിലും തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.