ഡോ. ഷീലാ ഫിലിപ്പോസിന് എബ്രഹാം ലിങ്കണ്‍ പുരസ്‌കാരം

Posted on: January 14, 2019

ദോഹ : അമേരിക്കയിലെ യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ ഏബ്രഹാം ലിങ്കണ്‍ പുരസ്‌കാരം ഗള്‍ഫിലെ പ്രമുഖ വനിതാ സംരംഭകയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസിന്. ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍, ലിങ്കണ്‍ എക്സലന്‍സ് ബാഡ്ജ് സമ്മാനിച്ചു. ഡോ. എസ്. സെല്‍വിന്‍ കുമാര്‍ അവാര്‍ഡ് ജേതാവിന് മൊമെന്റോ സമ്മാനിച്ചു.

വ്യാപാര രംഗത്തും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തും നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് യുണെറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. സെല്‍വിന്‍ കുമാര്‍ പറഞ്ഞു.

ഡോ. ഷീല ഫിലിപ്പോസ് സ്ത്രീ ശാക്തീകരണത്തിന്റേയും വനിതാ സംരംഭകത്വത്തിന്റേയും മേഖലകളില്‍ നടത്തുന്ന മുന്നേറ്റം മാതൃകാപരവും പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്നതുമാണ്. കല്ലിശേരി ഡോ. കെ എം ചെറിയാന്‍ മള്‍ട്ടി സ്‌പെഷാലിറ്റി ബയോ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ അവര്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.