ഖത്തര്‍ വിടാന്‍ പ്രവാസികള്‍ക്ക് ഇനി എക്‌സിറ്റ് പെര്‍മിറ്റ് വേണ്ട

Posted on: September 6, 2018

 

ദോഹ : ഖത്തറിലെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ ഇനി തൊഴിലുടമയുടെ അനുവാദം ആവശ്യമില്ല. വിവിധ തൊഴില്‍ മേഖലകളിലുളളവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ്അല്‍താനിയാണ് അംഗീകാരം നല്‍കിയത്.

ഗാര്‍ഹികത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമം ബാധകമാണ്. എന്നാല്‍ ജോലിയുടെ സ്വഭാവം അനുസരിച്ച് ചിലര്‍ക്ക് തൊഴിലുടമയുടെ എതിര്‍പ്പില്ലാരേഖ(എന്‍ ഒ സി) വേണം. ഇവരുടെ വിവരങ്ങള്‍ തൊഴിലുടമ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് നല്‍കണം.

നിലവിലുള്ള എന്‍ട്രി, എക്‌സിറ്റ്, താമസ നിയമങ്ങളില്‍ ഭേദഗതിവരുത്തിയാണ് പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. ഇപ്പോഴത്തെ നിയമം അനുസരിച്ച് ജോലി മാറാനും രാജ്യത്തിന്റെ പുറത്തേക്ക് യാത്ര ചെയ്യാനും തൊഴിലില്‍ ഉടമയില്‍ നിന്ന് എക്‌സിറ്റ് ആവശ്യമാണ്.

TAGS: Quather |