ദോഹ ബാങ്കിന് ഐഎസ്ഒ 9001 : 2015 അംഗീകാരം

Posted on: October 16, 2016

doha-bank-iso-16-oct-16-big

ദോഹ : ദോഹ ബാങ്കിന് ഐഎസ്ഒ 9001 : 2015 അംഗീകാരം ലഭിച്ചു. ഖത്തറിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ബാങ്കാണ് ദോഹ ബാങ്ക്. കഴിഞ്ഞവർഷം സെപ്റ്റംബർ 23 ന് പുറത്തിറക്കിയ പരിഷ്‌കരിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ദോഹ ബാങ്കിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.

ദോഹ ബാങ്ക് പിന്തുടരുന്ന മികച്ച ഉപഭോക്തൃ സേവനം, സുതാര്യത, റിസ്‌ക്ക് മാനേജ്‌മെന്റിലെ കാര്യശേഷി തുടങ്ങിയ കണക്കിലെടുത്താണ് ഐഎസ്ഒ അംഗീകാരമെന്ന് സിഇഒ ഡോ. സീതാരാമൻ പറഞ്ഞു.