കൊക്ക കോള ഖത്തറിൽ ആദ്യ പ്ലാന്റ് തുറന്നു

Posted on: October 16, 2016

coca-cola-qatar-bottling-pl

ദോഹ : കൊക്ക കോള ഖത്തറിലെ ആദ്യ പ്ലാന്റ് ന്യു ഇൻഡസ്ട്രിയിൽ ഏരിയയിൽ തുറന്നു. 132 മില്യൺ ഖത്തർ റിയാൽ ( 36 മില്യൺ ഡോളർ) മുതൽ മുടക്കിയാണ് ബോട്ടിലിങ്ങ് പ്ലാന്റ് ആരംഭിച്ചിട്ടുള്ളത്. 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്ലാസ്റ്റിക് ബോട്ടിൽ ഉത്പാദനം ഉൾപ്പടെ വിപുലമായ സജീകരണങ്ങൾ പ്ലാന്റിലുണ്ട്. പുതിയ പ്ലാന്റ് ഉത്പാദന-വിതരണരംഗങ്ങളിൽ 300 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഖത്തറിലെ യുഎസ് അംബാസഡർ ഡാന ഷെൽ സ്മിത്ത്, കൊക്ക കോള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബോട്ടിലിങ്ങ് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് പ്രസിഡന്റുമായ എൽറിയാൽ ഫിനാൻ, അൽ മാനാ ഗ്രൂപ്പ് വൈസ് ചെയർമാൻ സൗദ് ഒ അൽ മാനാ, ഫിനാൻസ് ഡയറക്ടർ താരിഖ് ഒ അൽ മാനാ തുടങ്ങിയ നിരവധി പ്രമുഖർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.