ഗുജറാത്ത് ഡെലിഗേഷൻ ഖത്തർ സന്ദർശിച്ചു

Posted on: October 16, 2016

gujarat-delegation-in-qatar

ദോഹ : ഗുജറാത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജീവ് കുമാർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം ഖത്തർ സന്ദർശിച്ചു. ഇൻഫ്രസ്ട്രക്ചർ, ഓയിൽ ആൻഡ് ഗ്യാസ്, അഗ്രികൾചർ, ടൂറിസം തുടങ്ങിയ മേഖലകളിൽ ഗുജറാത്തിലേക്ക് ഖത്തറി നിക്ഷേപം ആകർഷിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

ഖത്തർ ചേമ്പർ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ താവാർ സംഘത്തെ സ്വീകരിച്ചു. പരസ്പരസഹകരണം വളർത്താനുള്ള മാർഗങ്ങൾ ഗുജറാത്ത് ഡെലിഗേഷനുമായി അദേഹം ചർച്ചചെയ്തു. ഗുജറാത്തിലെ നിക്ഷേപ സാധ്യതകൾ നേരിട്ട് മനസിലാക്കാൻ ഖത്തർ പ്രതിനിധികളെ അയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും അദേഹം പറഞ്ഞു.

2017 ജനുവരി 10-13 വരെ ഗുജറാത്തിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിലേക്ക് ഖത്തറി ബിസിനസുകാരെ രാജീവ് കുമാർ ഗുപ്ത സ്വാഗതം ചെയ്തു.