സിദ്രാ ഹോസ്പിറ്റൽ 4,000 ൽപ്പരം ജീവനക്കാരെ നിയമിക്കുന്നു

Posted on: October 5, 2016

sidra-hospital-big

ദോഹ : ഖത്തറിലെ സിദ്രാ മെഡിക്കൽ ആൻഡ് റിസേർച്ച് സെന്റർ പുതുതായി 4,000 ൽപ്പരം ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ക്ലിനിക്കൽ – നോൺക്ലിനിക്കൽ വിഭാഗങ്ങളിലേക്കായിരിക്കും റിക്രൂട്ട്‌മെന്റ്. സിദ്രാ ഹോസ്പിറ്റലിൽ ആദ്യഘട്ടത്തിൽ 400 ഉം രണ്ടാംഘട്ടത്തിൽ 550 ഉം കിടക്കകൾ ഉണ്ടാകും.

കഴിഞ്ഞ വർഷം 200 ജീവനക്കാരെ കുറയ്ക്കുമെന്ന് സിദ്രാ പ്രഖ്യാപിച്ചിരുന്നു. ഖത്തർ എയർവേസ് മുൻ വൈസ് പ്രസിഡന്റ് (എച്ച് ആർ) ഡോ. ഖോലോദി അൽ ഒബൈദലി സിധ്ര ചീഫ് ലേണിംഗ് ഓഫീസറായി അടുത്തയിടെ ചുമതലയേറ്റിരുന്നു.