ഫന്റാസിയ ഡിസംബറിൽ ദോഹയിലെത്തും

Posted on: October 1, 2016

msc-fantasia-cruise-ship-b

ദോഹ : ആഡംബര കപ്പലായ എം എസ് സി ഫന്റാസിയ 3900 വിനോദസഞ്ചാരികളുമായി ഡിസംബറിൽ ദോഹയിലെത്തും. ആദ്യമായാണ് ഇത്രയും വലിയ ആഡംബര കപ്പൽ ദോഹ തുറമുഖത്ത് എത്തുന്നത്. 1500 ജീവനക്കാരാണ് ഫന്റാസിയയിലുള്ളത്.

ഈ സീസണിൽ 32 ക്രൂസ് ഷിപ്പുകൾ ദോഹയിലെത്തിയേക്കും. ആദ്യ കപ്പൽ ഒക്‌ടോബർ 18 ന് ദോഹ തുറമുഖത്ത് എത്തും. ഇവയിലെല്ലാം കൂടി അരലക്ഷത്തോളം വിനോദസഞ്ചാരികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.