സാമ്പത്തികകേന്ദ്രമാകാൻ മിഷെരിബ് ഡൗൺടൗൺ ദോഹ

Posted on: October 1, 2016

msheireb-downtown-doha-pres

ദോഹ : അടുത്തവർഷം മധ്യത്തോടെ മിഷെരിബ് ഡൗൺടൗൺ ദോഹ ഖത്തറിന്റെ സാമ്പത്തികകേന്ദമായി മാറും. ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യു എഫ് സി) മിഷെരിബിലേക്ക് മാറുന്നതോടെയാണ് പുതിയ സാമ്പത്തിക നഗരം രൂപംകൊള്ളുന്നത്. മൂന്ന് ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് പുതിയ സാമ്പത്തിക നഗരം ഉയരുന്നത്. 5 ബില്യൺ ഡോളറാണ് പദ്ധതിയുടെ മുതൽമുടക്ക്.

ഖത്തർ ഇന്റർനാഷണൽ കോർട്ട് ആൻഡ് ഡിസ്പ്യൂട്ട് റെസല്യൂഷൻ സെന്റർ, ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അഥോറിട്ടി, ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമി, തുടങ്ങിയ സ്ഥാപനങ്ങളും മിഷെരിബിലേക്ക് മാറും. മിഷെരിബ് പ്രോപ്പർട്ടീസ് സിഇഒ അബ്ദുള്ള ഹസൻ അൽ മെഹ്ഷാദിയും ക്യു എഫ് സി സിഇഒ യൂസഫ് മുഹമ്മദ് അൽ ജെയ്ദയും പദ്ധതി സംബന്ധിച്ച പുരോഗതികൾ വിലയിരുത്തി.