ദോഹ വിമാനത്താവളത്തിൽ 176 ലക്ഷം യാത്രക്കാർ

Posted on: September 25, 2016

hamad-international-airport

ദോഹ : ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടപ്പുവർഷം ആദ്യത്തെ ആറുമാസക്കാലത്ത് 176 ലക്ഷം യാത്രക്കാർ. യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 20 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ 118,069 എയർക്രാഫ്റ്റ് മൂവ്‌മെന്റ് നടന്നു. 2015 ലെ ആദ്യത്തെ ആറുമാസക്കാലത്ത് 146 ലക്ഷം യാത്രക്കാർ ദോഹ എയർപോർട്ടിലൂടെ സഞ്ചരിച്ചു.

കാർഗോ രംഗത്ത് 20.3 ശതമാനം വളർച്ചയോടെ 817,792 ടൺ കാർഗോ കൈകാര്യം ചെയ്തു. വളർച്ച 20.3 ശതമാനം. ഖത്തർ എയർവേസ് 8 പുതിയ ഡെസ്റ്റിനേഷുകളിലേക്ക് സർവീസ് തുടങ്ങി. ഫിലിപ്പൈൻസ് എയർലൈൻസ്, അറ്റ്‌ലസ് ഗ്ലോബൽ എയർലൈൻസ്, ഹിമാലയ എയർലൈൻസ് എന്നിവ ദോഹയിലേക്കും സർവീസ് ആരംഭിച്ചു.