ഖത്തറിൽ ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വിസ

Posted on: September 4, 2016

Hamad-International-Airportദോഹ : ഖത്തർ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഓൺഅറൈവൽ വിസ സൗകര്യം ഏർപ്പെടുത്താൻ തീരുമാനമായി. ഇതോടെ മുൻകൂട്ടി വിസിറ്റിംഗ് വിസ എടുക്കാതെ ഇന്ത്യക്കാർക്ക് ഖത്തറിലെത്താം. ദോഹ വിമാനത്താവളത്തിൽ നിന്നും നേരിട്ട് വിസ വാങ്ങാം. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്കും ഓൺഅറൈവൽ വിസ വാങ്ങി ഖത്തർ സന്ദർശിക്കാനാകും.

നിലവിൽ യുഎസ്എ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് മാത്രാണ് വിസ ഓൺഅറൈവൽ സൗകര്യമുള്ളത്. ഇന്ത്യയ്ക്ക് പുറമെ റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വിസഓൺഅറൈവൽ സൗകര്യം അനുവദിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഓൺഅറൈവൽ വിസസൗകര്യം ലഭ്യമായി തുടങ്ങുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.