ദോഹ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയർ അവാർഡ്

Posted on: August 14, 2016

Doha-Bank-Logo-Big

ദോഹ : ദോഹ ബാങ്കിന് ഏഷ്യൻ ബാങ്കിംഗ് & ഫിനാൻസ് അവാർഡ് 2016 ന്റെ ഖത്തർ ഡൊമസ്റ്റിക് ട്രേഡ് ഫിനാൻസ് ബാങ്ക് ഓഫ് ദി ഇയർ പുരസ്‌കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. 22 ഏഷ്യൻ രാജ്യങ്ങൡലെ ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണ് ദോഹ ബാങ്കിനെ അവാർഡിന് തെരഞ്ഞെടുത്തത്.

ഖത്തറിലെ ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പുലർത്തുന്ന പ്രതിബദ്ധതയ്ക്കുളള അംഗീകാരമാണ് അവാർഡ് എന്ന് ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ അഭിപ്രായപ്പെട്ടു.

TAGS: Doha Bank |