ഇൻഫ്ര ഒമാൻ എക്‌സിബിഷന് നാളെ തുടക്കം

Posted on: October 9, 2016

infra-oman-2016-big

മസ്‌ക്കറ്റ് : ഒമാനിലെ ഏറ്റവും വലിയ ഇൻഫ്രസ്ട്രക്ചർ & കൺസ്ട്രക്ഷൻ എക്‌സിബിഷനായ ഇൻഫ്ര ഒമാന് നാളെ തുടക്കമാകും. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് മൂന്ന് ദിവസത്തെ പ്രദർശനം. അൽ നിമിർ ഇന്റർനാഷണൽ എക്‌സിബിഷനാണ് ഇൻഫ്ര ഒമാന്റെ സംഘാടകർ.

മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സസ് മന്ത്രാലയത്തിന്റെയും മസ്‌ക്കറ്റ് മുനിസിപ്പാലിറ്റിയുടെയും പിന്തുണയിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇൻഫ്ര ഒമാനിൽ 250 ലേറെ പ്രദർശകരും 5000 ലേറെ ഇൻഡസ്ട്രി പ്രഫഷണലുകളും പങ്കെടുത്തു.