കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് നവീകരിച്ച ഷോറൂം തുറന്നു

Posted on: October 5, 2016

cochin-gold-showroom-opened

മസ്‌ക്കറ്റ് : കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മസ്‌ക്കറ്റ് റുവി ഹൈസ്ട്രീറ്റിൽ നവീകരിച്ച ഷോറൂം തുറന്നു. സൂപ്പർസ്റ്റാർ പദ്മശ്രീ ജയറാം ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. നടി ശ്വേതാ മേനോൻ ആദ്യവില്പന നിർവഹിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഭദ്രദീപം തെളിയിച്ചു. ദാർസെയ്ത്ത് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീദേവി പി. തശ്‌നത്ത്, കൊച്ചിൻ ഗോൾഡ് എംഡി ജഗജിത് പ്രഭാകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്വർണ്ണാഭരണ നിർമാണ-വ്യാപാരരംഗത്ത് 25 വർഷത്തെ പാരമ്പര്യമുള്ള കൊച്ചിൻ ഗോൾഡ് കഴിഞ്ഞ വർഷമാണ് മസ്‌ക്കറ്റിൽ ഷോറൂം തുറന്നത്. ഷോറൂം നവീകരണത്തിന് മുന്നോടിയായി 110 സെന്റീമീറ്റർ നീളവും 1680 ഗ്രാം തൂക്കവുമുള്ള സ്വർണ്ണമാല കൊച്ചിൻ ഗോൾഡ് അവതരിപ്പിച്ചിരുന്നു. വിദഗ്ധരായ എട്ട് പണിക്കാർ ശരാശരി 10 മണിക്കൂർ ജോലി ചെയ്ത് നാല് ദിവസങ്ങൾ കൊണ്ടാണ് 40 ഗ്രാം തൂക്കം വരുന്ന 42 കണ്ണികൾ മാലയാക്കി മാറ്റിയത്. കഴുത്തിൽ അണിയാവുന്ന ഇത്തരമൊരു മാലയുടെ നിർമാണം ഒരു റെക്കോർഡ് തന്നെയായിരിക്കുമെന്ന് കൊച്ചിൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ജഗജിത് പ്രഭാകർ പറഞ്ഞു.