ഒമാൻ എയർ മസ്‌ക്കറ്റ് – നജാഫ് സർവീസ് നിർത്തിവെച്ചു

Posted on: September 14, 2016

oman-air-rear-big

മസ്‌ക്കറ്റ് : ഒമാൻ എയർ സുരക്ഷാ കാരണങ്ങളാൽ മസ്‌ക്കറ്റിൽ നിന്ന് ഇറാനിലെ നജാഫിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 15 മുതൽ ഒക് ടോബർ ഒന്നുവരെയാണ് തത്ക്കാലം ഫ്‌ളൈറ്റുകൾ കാൻസൽ ചെയ്തിട്ടുള്ളത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷാണ് ഞങ്ങൾക്കു പ്രധാനം. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സർവീസ് പുനരാരംഭിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഒമാൻ എയർ വൃത്തങ്ങൾ അറിയിച്ചു. ടിക്കറ്റുകൾ എക്‌സ്‌ചേഞ്ച് ചെയ്യുകയോ റീഫണ്ട് അനുവദിക്കുകയോ ചെയ്യുമെന്നും ഒമാൻ എയർ വ്യക്തമാക്കി.