കുവൈറ്റ് എയർവേസ് ഇസ്താംബൂൾ സർവീസ് സസ്‌പെൻഡ്‌ചെയ്തു

Posted on: July 17, 2016

Kuwait-Airways-Airbus-A320-

കുവൈറ്റ് : തുർക്കിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈറ്റ് എയർവേസ് ഇസ്താംബൂളിലേക്കുള്ള ഫ്‌ളൈറ്റുകൾ താത്കാലികമായി നിർത്തിവെച്ചു. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് തുർക്കിയിൽ നിന്നും തിരിച്ച് അറ്റാതുർക്ക്  ഇന്റർനാഷണൽ എയർപോർട്ടിലേക്കുമുള്ള വിമാനസർവീസുകൾ സസ്‌പെൻഡ് ചെയ്യുകയാണെന്ന് കുവൈറ്റ് എയർവേസ് കോർപറേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

തുർക്കിയിലുള്ള കുവൈറ്റ് എയർവേസ് ജീവനക്കാർ അങ്കാറയിലെ കുവൈറ്റ് എംബസിയുടെ മേൽനോട്ടത്തിൽ സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കി.