ഗൾഫ്എയറിന് മികച്ച ഐടി സുരക്ഷ പദ്ധതിക്കുള്ള അവാർഡ്

Posted on: September 12, 2016

gulf-air-receiving-best-it

മനാമ : ബഹ്‌റിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന് മികച്ച ഐടി സുരക്ഷ പദ്ധതിക്കുള്ള അവാർഡ്. ഗൾഫ് എയർ ഡയറക്ടർ (ഇൻഫർമേഷൻ ടെക്‌നോളജി) ജാസിം ഹാജി അവാർഡ് ഏറ്റുവാങ്ങി. സിപിഐ മീഡിയ ഗ്രൂപ്പ് ദുബായിലെ അൽ – ഹബ്ത്തൂർ ഗ്രാൻഡ് ഹോട്ടലിൽ സംഘടിപ്പിച്ച അഡൈ്വസർ മിഡിൽഈസ്റ്റ് ഇവന്റിൽ അവാർഡ് സമ്മാനിച്ചത്.

പുതിയ വെല്ലുവിളികളും ആക്രമണങ്ങളും നേരിടാനും വിമാനസർവീസ് സുഗമമാക്കാനും ഗൾഫ് എയർ നടത്തുന്ന അനസ്യൂതമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ജാസിം ഹാജി അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഐഎസ്ഒ അംഗീകാരം നേടിയ ലോകത്തിലെ ആദ്യ വിമാനക്കമ്പനിയാണ് ഗൾഫ്എയർ. ക്വാളിറ്റി മാനേജ്‌മെന്റ്, എൻവയേൺമെന്റൽ മാനേജ്‌മെന്റ്, സർവീസ് മാനേജ്‌മെന്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ്, എനർജി മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് ഐഎസ്ഒ നേടിയിട്ടുള്ളതെന്ന് ജാസിം ഹാജി ചൂണ്ടിക്കാട്ടി.

TAGS: Gulf Air |