അൽ നമൽ ഗ്രൂപ്പ് സാമിൽ എയർകണ്ടീഷനേഴ്‌സിന്റെ വിതരണക്കാർ

Posted on: August 28, 2016

Al-Namal-signs-mou-with-Zam

മനാമ : റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഹോസ്പിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന അൽ നമൽ ഗ്രൂപ്പ് സാമിൽ എയർ കണ്ടീഷൻ ഉപകരണങ്ങളുടെ (എച്ച്‌വിഎസി) യുടെ ബഹ്‌റിനിലെ അംഗീകൃത വിതരണക്കാരായി നിയമിക്കപ്പെട്ടു. അൽ നമൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ, സാമിൽ ഇൻഡസ്ട്രിയൽ സിഇഒ അബ്ദുള്ള അൽ സാമിൽ എന്നിവർ ഇതു സംബന്ധിച്ച കരാർ കൈമാറി.

നോർത്തേൺ ഗവർണറേറ്റിൽ പണി പൂർത്തീകരിക്കുന്ന അട്രിയം മാളിൽ സാമിൽ എയർകണ്ടീഷനേഴ്‌സിന്റെ ശീതീകരണ സാമഗ്രികൾ ആണ് ഉപയോഗിക്കുക. വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ പ്രവർത്തിക്കുന്ന മേന്മേയേറിയ ഉത്പന്നങ്ങളാണ് എച്ച്‌വിഎസിയുടേത്. അട്രിയം മാളിൽ 30 മില്യൺ ഡോളറാണ് അൽ നമൽ നിക്ഷേപിച്ചിരിക്കുന്നത്. 2017 അവസാനത്തോടെ മാളിന്റെ നിർമാണം പൂർത്തിയാകുമെന്നു അൽ നമൽ മാനേജ്‌മെന്റ് അറിയിച്ചു.