കെഎഫ്‌സിയിൽ പുതിയ വിഭവങ്ങൾ

Posted on: April 29, 2015

KFC-OMG-Burger-medകൊച്ചി : വേനൽകാലം പ്രമാണിച്ച് കെഎഫ്‌സി രണ്ട് പുതിയ വിഭവങ്ങൾ അവതരിപ്പിച്ചു. കെഎഫ്‌സിയുടെ പുതിയ വൗ മെനുവിൽ ബർഗർ റാപ്, ചിക്കൻ ക്രഷേഴ്‌സ് എന്നിവ ഉൾപ്പെടുന്നു. വില 29 രൂപ. വൗ മെനുവിന്റെ പ്രധാന ആകർഷണം ഒഎംജി ബർഗറാണ്. ഓംലെറ്റ്, മോൾട്ടൻ ചീസ്, ഗോൾഡൻ, ഹാഷ് ബ്രൗൺ എന്നിവ ചേർന്നതാണ് ഒഎംജി ബർഗർ.

ഓവനിൽ ബേയ്ക്ക് ചെയ്ത ഓംലറ്റ്, സവാള, കാപ്‌സിക്കം എന്നിവയ്‌ക്കൊപ്പം ഉരുക്കിയ ചെഡാർ ചീസ്, സെലാപെനോ, ചുവന്ന കാപ്‌സിക്കം, പച്ചമുളക് എന്നിവയുടെ മിശ്രണം കറുമുറുപ്പമുള്ള ഗോൾഡൻ ഹാഷ് ബ്രൗണിലൊതുക്കി, എല്ലാംകൂടി ഒരു ബണ്ണിലാക്കി വിളമ്പുന്നതാണ് ഒഎംജി ബർഗർ. റാപ് പ്രേമികൾക്ക് ഒഎംജി റോളറും ലഭ്യമാണ്.

KFC-Brownie-Krusher-med

വേനൽക്കാലമായതിനാൽ കെഎഫ്‌സിയുടെ ക്രഷേഴ്‌സ് നിരയിലുള്ള ഒട്ടേറെ പാനീയങ്ങളും ഇതിലുൾപ്പെടും. ചോക്കോ ചേർത്ത ബ്രൗണിബ്ലാസ്റ്റാണ് ഇതിൽ പ്രധാനം. ചോക്കലേറ്റ് സ്ലഷ്, ചോക്കലേറ്റ് കുക്കീസ്, ചോക്കലേറ്റ് ബ്രൗണീസ് എന്നിവയും ഉണ്ട്. കൊതിയൂറും സ്വാദ്, വൈവിധ്യം, വിശ്വസിക്കാവുന്ന ഗുണമേന്മ എന്നിവയാണ് 120 രാജ്യങ്ങളിലെ 19,400 -ലേറെ കെഎഫ്‌സി റസ്റ്റോറന്റുകളെ ജനപ്രിയമാക്കുന്നതെന്ന് കെഎഫ്‌സി ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ധ്രുവ് കൗൾ പറഞ്ഞു.