സെബ്രോണിക്‌സ് വീഡിയോ ഡോർഫോൺ

Posted on: April 29, 2015

Zebronics-Video-Door-Phone-

മുംബൈ : ഐടി പെരിഫറൽസ് നിർമാതാക്കളായ സെബ്രോണിക്‌സ് ഇന്ത്യ വീഡിയോ ഡോർ ഫോൺ അവതരിപ്പിച്ചു. 5,500 രൂപ മുതലാണ് വീഡിയോ ഡോർഫോണുകളുടെ വില സെബ് വിഡി7ആർടി വീഡിയോ ഡോർഫോണിന് 14,000 രൂപയാണ് വില. അഞ്ച് മീറ്റർ വരെ നിരീക്ഷണത്തിന് സഹായിക്കുന്ന വീഡിയോ ഡോർ ഫോണിന് ഇൻഫ്രറെഡ് നൈറ്റ് വിഷൻ ടെക്‌നോളജിയുടെ പിൻബലമുണ്ട്.

ഏഴ് ഇഞ്ച് സ്‌ക്രീൻ, 16 ബിൽറ്റ് ഇൻ റിംഗ്‌ടോണുകൾ, ബിൽറ്റ് ഇൻ സ്പീക്കർ, 800 X 480 പിക്‌സൽസ് ഡിസ്‌പ്ലേ, വാട്ടർ റെസിസ്റ്റൻസ്, ഓഡിയോ/വീഡിയോ റെക്കോർഡിംഗ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 4 ജിബി മെമ്മറി കാർഡ് ഡിവൈസിന്റെ ഭാഗമാണ്. അതേസമയം 32 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാനുമാകും.