ഡെല്ലിൽ നിന്നും മൂന്നു പുതിയ മോഡ്യൂൾസ്

Posted on: April 29, 2015

Dell-Manish-Gupta-big

കൊച്ചി : മുൻനിര ഐടി കമ്പനിയായ ഡെൽ, പവർ എഡ്ജ് പോർട് ഫോളിയോയിൽ മൂന്നു പുതിയ മോഡ്യൂൾസ് അവതരിപ്പിച്ചു. ഐടി സ്രോതസുകളിലെ മോഡുലാർ ബിൽഡിംഗ് ബ്ലോക്കുകൾ ഉപയോഗിച്ച്, മൊത്തം വർക്‌ലോഡ് അതിവേഗം കോൺഫിഗർ ചെയ്യാൻ സഹായകമാണ് പുതിയ മോഡ്യൂൾസ്.

പവർ എഡ്ജ് സെർവറുകളുടെ 20-ാം വാർഷികം കൂടിയാണ് ഈ മാസം. പവർ എഡ്ജ് എഫ്‌സി 332, പവർ എഡ്ജ് എഫ്‌സി 430, പവർ എഡ്ജ് എഫ്‌സി 830 എന്നീ മൂന്ന് മൊഡ്യൂളുകളാണ് ഡെൽ വിപണിയിൽ എത്തിച്ചിരിക്കുന്ന്. സമഗ്രമായ മാനേജ്‌മെന്റ് കഴിവുകൾ ഏകോപിപ്പിച്ച് രൂപകൽപന ചെയ്തവയാണ് ഇവ. പവർ എഡ്ജ് എഫ്‌സി 332-ഉം, എഫ്‌സി 430 -ഉം ഇപ്പോൾ വിപണിയിൽ ലഭ്യമാണ്, എഫ്‌സി 830 ജൂൺ മാസത്തിലാണ് എത്തുക.

ഉപഭോക്താവിന് വലിയ ബിസിനസ് സാധ്യതകളാണ് ഡെൽ തുറന്നിടുന്നതെന്ന് ഡെൽ സർവർ സൊലൂഷൻസ് വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ ആഷ്‌ലി ഗോരക്പൂർവാല പറഞ്ഞു.

ഐടി പ്രവണതകളും ഉപഭോക്തൃ താൽപര്യവും അനുസരിച്ച് നൽകുന്ന നൂതന രൂപകൽപനയാണ് ഡെല്ലിന്റെ കരുത്തെന്ന് ഡെൽ ഇന്ത്യ ഡയറക്ടർ മനീഷ് ഗുപ്ത പറഞ്ഞു.

TAGS: DELL | Dell India |