പുതിയ ഉത്പന്നങ്ങളിൽ എൻസിഡിഇഎക്‌സിന് മുന്നേറ്റം

Posted on: April 29, 2015

Commodities-Big

കൊച്ചി: എൻസിഡിഇഎക്‌സ് ആറു മാസം മുമ്പ് തുടക്കമിട്ട വിവിധ കാർഷികോത്പന്നങ്ങളുടെ അവധി വ്യാപാരം വൻ പുരോഗതിയിലെത്തിയതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സമീർ ഷാ പറഞ്ഞു. മെയ്‌സ്, മല്ലി, പഞ്ചസാര, ആവണക്ക്, ജീരകം എന്നിവയിലാണ് കൂടുതൽ ഇടപാടുകൾ.

കഴിഞ്ഞ ആറു മാസക്കാലത്ത് 2494.1 ലക്ഷം രൂപ വില വരുന്ന 7888 ടൺ ഉത്പന്നങ്ങളുടെ അവധി വ്യാപാരമാണ്് നടന്നത്. മെയ്‌സിന്റെ വിഹിതം 4100 ടൺ. രണ്ടാം സ്ഥാനത്തുള്ള ആവണക്കിന് 2330 ടൺ. 600 ടൺ പഞ്ചസാരയുടെയും 520 ടൺ മല്ലിയുടെയും 228 ടൺ ജീരകത്തിന്റെയും വിപണന കരാറുകൾ ഒപ്പിട്ടു.

കാർഷികോത്പാദക സംഘങ്ങളെ അവധി വ്യാപാരത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക ഡിസ്‌കൗണ്ടുകളും എൻസിഡിഇഎക്‌സ്. അനുവദിച്ചു. ബിഹാർ, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം 10 സംഘങ്ങൾ അംഗത്വമെടുത്ത് സജീവമായി രംഗത്തുണ്ട്. മറ്റ് 14 സംഘങ്ങളുടെ അംഗത്വ അപേക്ഷ പരിഗണനയിലാണ്. കാർഷികോത്പന്ന വിപണിയെ കൂടുതൽ സജീവമാക്കാനും കർഷകർക്ക് പരമാവധി പ്രതിഫലം ലഭ്യമാക്കാനുമുള്ള എല്ലാ നടപടികളും തികഞ്ഞ വൈദഗ്ധ്യത്തിന്റെ പിന്തുണയോടെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് സമീർ ഷാ പറഞ്ഞു.

TAGS: NCDEX |