മോയിജിം വാട്ടർമാൻ സ്‌പോർട്‌സ് സൺഗ്ലാസുകൾ വിപണിയിൽ

Posted on: April 22, 2015

Mauijim-Waterman-H410-26M-b

കൊച്ചി : പോളറൈസ്ഡ് സൺഗ്ലാസ് രംഗത്തെ മുൻനിരക്കാരായ മോയിജിം, വാട്ടർമാൻ സ്‌പോർട്‌സ് സൺഗ്ലാസുകൾ വിപണിയിലിറക്കി. വാട്ടർ സ്‌പോർട്‌സിനുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത വാട്ടർമാൻ, ഏറ്റവും ദുർഘടമായ ജലകായിക വിനോദങ്ങൾക്കു പോലും അനുയോജ്യമാണ്.

വ്യക്തവും വർണപകിട്ടാർന്നതുമായ ദൃശ്യങ്ങളാണ് വാട്ടർമാൻ ലഭ്യമാക്കുന്നത്. മോയിജിമ്മിന്റെ മറ്റ് സൺഗ്ലാസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വാട്ടർമാൻ. ലെൻസിൽ പറ്റിപ്പിടിക്കന്ന ജലാംശം പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. ഭാരരഹിതമായ നൈലോൺ ഫ്രെയിമിലെ മുദുലമായ റബർ കവചങ്ങൾ കണ്ണുകൾക്ക് പൂർണ സംരക്ഷണം നൽകും.

നാച്ചുറൽ ഗ്രേ ലെൻസോടുകൂടിയ മാറ്റ് ബ്ലാക്, എച്ച്‌സിഎൽ ബ്രോൺസ് ലെൻസിൽ മാറ്റ് റൂട്ട് ബിയർ, മോയി റോസസ് ലെൻസിൽ വൈറ്റ്, ടൈറ്റാനിയം എന്നീ നാല് നിറങ്ങളിൽ വാട്ടർമാൻ ലഭ്യമാണ്.

നേത്രസൈസ് 63.5 മിമി, ബ്രിഡ്ജ് സൈസ് 17 മിമി, ടെമ്പിൾ ലെങ്ങ്ത് 125 മിമി. പോളികാർബണേറ്റ് ലെൻസുകൾ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നു. അതിന്റെ ഒമ്പതു പാളികൾ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും 100 ശതമാനം സംരക്ഷണം നൽകുന്നു. 99.9 ശതമാനം ഗ്ലെയറിനെ പ്രതിരോധിക്കുന്നു. വാട്ടർ പ്രൂഫും ആണ്. വില 14,100 രൂപ.