അൽ യൂസഫ് ഗ്രൂപ്പ് എൻഇസിയുടെ ഹോസ്പിറ്റാലിറ്റി പാർട്ണർ

Posted on: April 18, 2015

NEC-smart-hospitality-big

ദുബായ് : ഐടി സൊല്യുഷൻ പ്രൊവൈഡറായ എൻഇസി കോർപറേഷൻ യുഎഇയിലെ എക്‌സിക്യൂട്ടീവ് ഹോസ്പിറ്റാലിറ്റി പാർട്ണർമാരായി അൽ യൂസഫ് ഗ്രൂപ്പിനെ നിയമിച്ചു. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ആവശ്യമായ ഐടി, ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ നൽകാൻ തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് അൽ യൂസഫ് ഗ്രൂപ്പ് പ്രസിഡന്റ് ഇക്ബാൽ അൽ യൂസഫ് പറഞ്ഞു.

ലാഭകരമായ പുതിയ അവസരങ്ങൾ കണ്ടെത്താനും വളരാനുമാണ് എൻഇസി ശ്രമിക്കുന്നതെന്ന് എൻഇസി എന്റർപ്രൈസ് സൊല്യൂഷൻസ് ഡയറക്ടർ കീസ് വാൻ ഡോംഗ് പറഞ്ഞു. എക്‌സ്‌പോ 2020 മുന്നോടിയായി ഹോസ്പിറ്റാലിറ്റി മേഖലയിലെ ഇടപാടുകൾ വർധിക്കുമെന്ന് അൽ യൂസഫ് കംപ്യൂട്ടർ & ടെലികമ്യൂണിക്കേഷൻസ് ജനറൽ മാനേജർ ജമാൽ മാലുലെൻ പറഞ്ഞു.