അക്വാഗാർഡ് ഇനി റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലും ലഭിക്കും

Posted on: April 18, 2015

Eureka-Forbes-big

കൊച്ചി : യൂറേക്കാ ഫോർബ്‌സിന്റെ ജലശുദ്ധീകരണ ഉത്പന്നമായ അക്വാഗാർഡ് ഇനി റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലും നിന്നു വാങ്ങാൻ സാധിക്കും. കമ്പനിയുടെ വിപുലമായ വിപണന സംവിധാനം വഴി വീടുകൾ കയറി ഇറങ്ങി നേരിട്ടും ഇ-കോമേഴ്‌സ് വഴിയുമുള്ള വിൽപന മാത്രമേ നേരത്തെ ഉണ്ടായിരുന്നുള്ളൂ. ഇതോടെ എല്ലാ വിപണന സംവിധാനങ്ങളും വഴി ലഭ്യമാകുന്ന രാജ്യത്തെ പ്രഥമ ബ്രാൻഡായി മാറിയിരിക്കയാണ് അക്വാഗാർഡ്.

അക്വാഗാർഡിന്റെ വിപണന തന്ത്രത്തിൽ 33 വർഷത്തിനു ശേഷമാണ് യൂറേക്കാ ഫോർബ്‌സ് മാറ്റം വരുത്തുന്നത്. ഉത്പന്ന വിപണന രംഗത്ത് വിപ്ലവാത്മക മാറ്റത്തിന് പാതയൊരുക്കിയ കമ്പനിയുടെ ഡയറക്ട് സെല്ലിങ്ങ് ചാനൽ ഇനി അറിയപ്പെടുക ഡോ. അക്വാഗാർഡ് എന്നായിരിക്കും. ഈ ചാനൽ വഴി യൂറേക്കാ ഫോർബ്‌സിന്റെ ഏറ്റവും വിലകൂടിയ ജലശുദ്ധീകരണ ഉത്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യും. റീട്ടെയിൽ ഔട്ട്‌ലെറ്റ്, ഇ-കോമേഴ്‌സ് എന്നിവ വഴി ലഭ്യമാക്കുന്ന പ്രീമിയം ഇലക്ട്രിക് വാട്ടർ പ്യൂരിഫയറുകൾ അക്വാഗാർഡ് ബ്രാൻഡിലാണ് അറിയപ്പെടുക. വിലക്കുറവുള്ള ഇലക്ട്രിക് – നോൺ ഇലക്ട്രിക് വാട്ടർപ്യൂരിഫയറുകൾ അക്വാ ഷുവർ എന്ന പേരിൽ റീട്ടെയിൽ ഔട്‌ലെറ്റുകളിൽ ലഭ്യമാക്കും.

ജലശുദ്ധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ജലം മലിനപ്പെടാതെ സൂക്ഷിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകാനും ഡോ. അക്വാഗാർഡ് പ്രതിജ്ഞാബദ്ധമാണെന്ന് യൂറേക്കാ ഫോർബ്‌സ് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) മാർസിൻ ആർ. ഷെറോഫ് പറഞ്ഞു. ഡിസ്ട്രിബ്യൂട്ടർമാരുടെ സഹായത്തോടെ രാജ്യത്തെ 1500-ലേറെ പട്ടണങ്ങളിലായി 25,000 റീട്ടെയ്ൽ ഔട്ട്്‌ലെറ്റുകൾ സജ്ജമായി. യൂറേക്കാ ഫോർബ്‌സിന്റെ പാനീ കാ ഡോക്ടർ പദ്ധതിയുടെ ഭാഗമായി ഓരോ റീട്ടെയിൽ ഔട്ട്്‌ലെറ്റുകളിലും ഷോപ്പ് പ്രമോട്ടർമാരെ നിയമിക്കപ്പെടുന്നതാണ്.

ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഭാഗമായ യൂറേക്കാ ഫോർബ്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 1961 കോടി രൂപയാണ്. 35 രാജ്യങ്ങളിൽ വിപണന ശൃംഖലയുള്ള യൂറേക്കാ ഫോർബ്‌സിന് ഇന്ത്യയിൽ മാത്രം ഒന്നരക്കോടി ഉപയോക്താക്കളുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡയറക്ട് സെല്ലിങ്ങ് ശൃംഖല യൂറേക്കാ ഫോർബ്‌സിന് സ്വന്തമാണ്. ഇന്ത്യയിൽ വിപണിയിലെത്തിയ ആദ്യ വാട്ടർ പ്യൂരിഫയറായ അക്വാഗാർഡിന്റെ നേരിട്ടുള്ള വിൽപനയിൽ മുഴുകിയിരിക്കുന്നത് 5500 പേരാണ്. കൂടാതെ 6000 സർവീസ് ടെക്‌നീഷ്യൻമാരും 1500 സർവീസ് സെന്ററുകളുമുണ്ട്.