സൂര്യയുടെ പുതിയ എൽഇഡി ശ്രേണി വിപണിയിൽ

Posted on: April 18, 2015

Surya-Roshni-Raju-Bista-Big

കൊച്ചി : ലൈറ്റിങ്ങ് കമ്പനിയായ സൂര്യ റോഷ്‌നി പുതിയ എൽഇഡി ശ്രേണി വിപണിയിൽ ഇറക്കി. ഇതോടനുബന്ധിച്ച് എൽഇഡി ലൈറ്റുകളുടെ നേട്ടങ്ങളെപ്പറ്റിയുള്ള ബോധവത്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.

രണ്ടുലക്ഷം മെഗാവാട് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ അതിൽ 18 ശതമാനവും ലൈറ്റിങ്ങ് വിഭാഗമാണ് ഉപയോഗിക്കുന്നതെന്ന് സൂര്യ റോഷ്‌നി മാനേജിംഗ് ഡയറക്ടർ രാജു ബിസ്ത ചൂണ്ടിക്കാട്ടി. ആഗോള നിരക്ക് 12-13 ശതമാനം മാത്രമാണ്. എൽഇഡി ഉൽപന്നങ്ങളുടെ ഉത്പാദനം കൂടുന്നതോടെ 2020-ൽ ഇന്ത്യയിലും ഇത് 13 ശതമാനം ആയി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Surya-LED-range-big

4000 കോടി രൂപയാണ് സൂര്യ ഗ്രൂപ്പിന്റെ വിറ്റുവരവ്. ഇതിൽ 1200 കോടി രൂപയാണ് ലൈറ്റിങ്ങ് ഡിവിഷനിൽ നിന്നുള്ള വരുമാനം. അടുത്ത 2-3 കൊല്ലത്തിനുള്ളിൽ എൽഇഡി വിഭാഗത്തിൽ നിന്ന് 500 കോടി രൂപയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഊർജ്ജസംരക്ഷണ ശേഷിയും ദീർഘായുസും ഉള്ള എൽഇഡി ലൈറ്റുകളുടെ വിപുലമായ ശേഖരമാണ് സൂര്യ വിപണിയിൽ എത്തിച്ചിട്ടുള്ളത്. 40-50 കോടി രൂപ ഇതിനായി ഇപ്പോൾ നിക്ഷേപിച്ചിട്ടുണ്ട്.

നോയിഡയിലെ സൂര്യ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ സെന്റർ എന്ന ലൈറ്റിങ്ങ് ലബോറട്ടറി പ്രസിദ്ധമാണ്. ജർമനിയിലെ എൽഎംടിയിൽ നിന്നുള്ള മിറർ ഗോണിയോ ഫോട്ടോമീറ്ററും ശ്രദ്ധേയമാണ്. സൂര്യ വിപണനശൃംഖലയിൽ രണ്ടു ലക്ഷത്തിലേറെ റീട്ടെയ്ൽ വ്യാപാരികളാണുള്ളത്.