സെൻഹീസറിന് റെഡ് ഡോട്ട് പുരസ്‌കാരം

Posted on: April 9, 2015

Sennheiser-Red-Dot-Award-bi

ദുബായ് : സെൻഹീസറിന് പ്രോഡക്ട് ഡിസൈനിംഗിനുള്ള 2015 ലെ റെഡ് ഡോട്ട് പുരസ്‌കാരം. സെൻഹീസറിന്റെ സ്‌പോർട്‌സ്, ആർ എസ് ശ്രേണി, അർബണൈറ്റ് സീരിസ് എന്നിവയാണ് അവാർഡിന് അർഹമായത്. 56 രാജ്യങ്ങളിൽ നിന്നുള്ള 4,928 ഉത്പന്നങ്ങളിൽ നിന്നാണ് സെൻഹീസറിനെ തെരഞ്ഞെടുത്തത്.

സെൻഹീസർ ഉത്പന്നങ്ങൾ പുലർത്തുന്ന ഉന്നത നിലവാരത്തിനുള്ള അംഗീകാരമാണ് റെഡ് ഡോട്ട്‌സ് അവാർഡ് എന്ന് സെൻഹീസർ ഗ്ലോബൽ ഡിസൈൻ മാനേജർ ടുഒലിവർ ബെർജർ പറഞ്ഞു.