കെഎൽഎഫ് കോക്കോഡെയ്‌ലി അവതരിപ്പിച്ചു

Posted on: April 8, 2015

KLF-Cocodaily-Launch-Big

കൊച്ചി : സൺഫ്‌ലവർ ഓയിലും വെളിച്ചെണ്ണയും സംയോജിപ്പിച്ച കോക്കോഡെയ്‌ലി എന്ന നൂതന ഉത്പന്നം കെഎൽഎഫ് അവതരിപ്പിച്ചു. സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട്, കോക്കനട്ട് ഡെവലപ്‌മെന്റ് ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് കോക്കോഡെയ്‌ലി പുറത്തിറക്കിയിട്ടുള്ളത്.

കോക്കോഡെയ്‌ലിയുടെ വിപണനോദ്ഘാടനം കൊച്ചിയിൽ നടന്ന ചടങ്ങിൽ സിഎസ്‌ഐആർ-സിഎഫ്ടിആർഐ ചീഫ് സയന്റിസ്റ്റ് ഡോ. എ.ജി. ഗോപാലകൃഷ്ണയും നാളികേര വികസന ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഹേമചന്ദ്രയും ചേർന്ന് നിർവഹിച്ചു. കെഎൽഎഫ് മാനേജിംഗ് ഡയറക്ടർ പോൾ ഫ്രാൻസീസ്, മാർക്കിംഗ് ഡയറക്ടർ സണ്ണി ഫ്രാൻസീസ്, ഡയറക്ടർ ജോൺ ഫ്രാൻസീസ് തുടങ്ങിയവർ പങ്കെടുത്തു.

കോക്കോഡെയ്‌ലിക്ക് അഗ്മാർക്ക് അംഗീകാരമുണ്ട്. കോക്കോഡെയ്‌ലി ഏപ്രിൽ മധ്യത്തോടെ വിപണിയിൽ എത്തുമെന്ന് കെഎൽഎഫ് മാനേജിംഗ് ഡയറക്ടർ പോൾ ഫ്രാൻസീസ് പറഞ്ഞു.

TAGS: KLF Cocodaily |