യൂറോസ്റ്റാർ ജിടെക്‌സ് ഷോപ്പർ സ്പ്രിംഗ് ഓഫർ

Posted on: April 4, 2015

Eurostar-Gitex-Tablet-Big

ദുബായ് : യൂറോസ്റ്റാർ ഗ്രൂപ്പ് ജിടെക്‌സ് ഷോപ്പർ സ്പ്രിംഗ് 2015 ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ 4 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ്.ജിടെക്‌സ് ഐടി ആൻഡ് ഇലക്ട്രോണിക്‌സ് പ്രദർശനം. ജിടെക്‌സിനോട് അനുബന്ധിച്ച് യൂറോ സ്റ്റാർ ഇപാഡ് ജീനി ടാബ്‌ലറ്റ് ശ്രേണിക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു.

ഇപാഡ് കളേഴ്‌സ്, ഇപാഡ് ജീനി 2, ഇപാഡ് ജീനി 5 എസ്, ഇപാഡ് ജീനി, ഇപാഡ് ജീനി സൂപ്പർ, ഇവാച്ച് എന്നിവയാണ് യൂറോസ്റ്റാർ ശ്രേണിയിലുള്ളത്. ജാക്കീസ് ഇലക്ട്രോണിക്‌സ്, ഷാരാഫ് ഡിജി കിയോസ്‌ക്കുകൾ എന്നിവിടങ്ങളിൽ ഇപാഡ് ലഭ്യമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ജിടെക്‌സിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യൂറോസ്റ്റാർ ചെയർമാൻ രാജു ജെത്‌വാനി പറഞ്ഞു.