മണപ്പുറം ഫൗണ്ടേഷൻ തയ്യൽ മെഷീൻ വിതരണം ചെയ്തു

Posted on: April 4, 2015

Manappuram-Foundation-April

കൊച്ചി : മണപ്പുറം ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബിപിഎൽ വിഭാഗത്തിൽപെട്ട 10 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ നൽകി. എറണാകുളം കലൂരിലെ മേഖലാ ഓഫീസിൽ ചേർന്ന ചടങ്ങിൽ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിൻസെന്റ് മുഖ്യാതിഥിയായിരുന്നു.

മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി. പി. നന്ദകുമാർ, സീനിയർ വൈസ് പ്രസിഡന്റ് ഡോ. സുമിതാ നന്ദൻ, നടി ഊർമിള ഉണ്ണി, മണപ്പുറം ഫിനാൻസ് റീജണൽ മാനേജർ ടി. എസ്. ശരത്‌ലാൽ, മാർക്കറ്റിംഗ് മാനേജർ ജി. ഗോപിനാഥൻ പിള്ള എന്നിവരും പ്രസംഗിച്ചു.