ലാക്‌മേ ഫാഷൻ വീക്കിൽ വിവോൾവുമായി മനീഷ് മൽഹോത്ര

Posted on: March 25, 2015

Lakme-Fashion-week-Big

കൊച്ചി : ആഗോളതലത്തിൽ എതിർലിംഗത്തിൽ പെട്ടവർക്കെതിരെയുള്ള അക്രമണങ്ങൾക്കെതിരെ വിവോൾവ് പ്രചരണ പരിപാടികളുമായി സുപ്രസിദ്ധ ഡിസൈനർ മനീഷ് മൽഹോത്ര. പതിനഞ്ചു വർഷം പിന്നിടുന്ന ലാക്‌മെ ഫാഷൻ വീക്കിലെ മനീഷ് മൽഹോത്രയുടെ സൃഷ്ടികൾ ഈ കാംപെയിന്റെ പ്രാരംഭം കുറിച്ചു. ജെൻഡർ വയലൻസിനെതിരെയുള്ള മനീഷിന്റെ പ്രതികരണമാണ് ഫാഷൻ വീക്കിൽ അദ്ദേഹം അവതരിപ്പിക്കുന്ന വിവോൾവ് ബ്ലൂ ഫാഷൻ റൺവേ.

ആഗോളതലത്തിൽ 35 ശതമാനം സ്ത്രീകളും പങ്കാളികളിൽ നിന്ന് ഒരിക്കലെങ്കിലും അക്രമം നേരിടുന്നു എന്നാണ് ലോകാരോഗ്യസംഘടനകളുടെ കണക്കുകൾ. പുരുഷൻമാർക്കെതിരെയുള്ള അക്രമണങ്ങളെക്കുറിച്ചാവട്ടെ കാര്യമായ പഠനങ്ങൾ നടന്നിട്ടുമില്ല. ജെൻഡർ വയലൻസിനെതിരെയുള്ള മനീഷിന്റെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാൻ ബോളിവുഡ് താരങ്ങളും മോഡലുകളും അണിനിരക്കും.

ലാക്‌മെ ഫാഷൻ വീക്ക് പലപ്പോഴും ഫാഷൻ ഫോർ കോസ് വിഭാഗത്തിൽ വരുന്ന പ്രചരണ കാംപെയ്‌നുകൾക്ക് വേദിയാകുന്നുണ്ട്. ജെൻഡർ വയലൻസിനെതിരെ വിവോൾവ് കാംപെയിന് വേദിയാവാൻ കഴിയുന്നത് സന്തോഷകരമാണെന്ന് ലാക്‌മേ ഇന്നോവേഷൻസ് മേധാവി പൂർണിമ ലാംബ പറഞ്ഞു.