ഈസീസ് ബ്രാൻഡുമായി കില്ലർ ജീൻസ്

Posted on: March 21, 2015

Killer-Jeans-Sarah-Jane-Dia

കൊച്ചി : കേവൽ കിരൺ ക്ലോത്തിംഗ്, കില്ലർ ജീൻസിന്റെ പുതിയ ബ്രാൻഡ് ഈസീസ് അവതരിപ്പിച്ചു. കില്ലറിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചത്. ക്രിക്കറ്റ് താരം ഇർഫാൻ പത്താനും നടിയും ഗായികയുമായ സാറ ജേൻ ദയസും ചേർന്ന് ലാക്മി ഫാഷൻ വീക്കിന്റെ പതിനഞ്ചാമത് എഡിഷനിലാണ് ഈസീസ് ബ്രാൻഡ് അവതരിപ്പിച്ചത്.പൂർണമായും യുവത്വത്തിന് വേണ്ടി ഡിസൈൻ ചെയ്ത കളക്ഷനാണിത്.

കില്ലറിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും നിരവധി നാഴികക്കല്ലുകൾ പിന്നിട്ടാണ് കില്ലറിന്റെ വളർച്ചയെന്നും കെ കെ സി എൽ സ്ഥാപകനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഹേമന്ത് ജെയിൻ പറഞ്ഞു. പുതിയ കളക്ഷനുകളിലൂടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കില്ലർ ജീൻസിന്റെ ഈസീസ് ബ്രാൻഡ് അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സാറ പറഞ്ഞു. വർക്ക് ആൻഡ് പ്ലേ വെയറിന്റെ മികച്ച കോമ്പിനേഷനാണ് ഈസിസ് ബ്രാൻഡ് എന്ന് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.