ഹ്യൂണ്ടായ് മോട്ടോറും ശ്രീരാമചന്ദ്ര വാഴ്‌സിറ്റിയും തമ്മിൽ ധാരണയിൽ

Posted on: March 18, 2015

 

Hyundai-Motor-Foundation-biകൊച്ചി : ഹ്യൂണ്ടായ് മോട്ടോർ ചുംഗ് മോംഗ്-കൂ ഫൗണ്ടേഷനും കൊറിയയിലൈ യോൺസേ യൂണിവേഴ്‌സിറ്റിയും ചെന്നൈയിലെ ശ്രീരാമചന്ദ്ര യൂണിവേഴ്‌സിറ്റിയും അക്കാദമിക് സഹകരണം, പേഷ്യന്റ് കെയർ എന്നീ മേഖലകളിൽ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. പ്രതിവർഷം 100 ലധികം രോഗികൾക്ക് ചികിത്സാ സഹായം നൽകാൻ ഈ ധാരണ ലക്ഷ്യമിടുന്നു.

യോൺസേ – ശ്രീരാമചന്ദ്ര സർവകലാശാലകളുമായുള്ള ബന്ധം കൂടുതൽ രോഗികൾക്ക് ആശ്വാസവും അക്കാദമിക് മേഖലയിൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കും വഴിതെളിക്കുമെന്ന്ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ എംഡിയും സിഇഒയുമായ ബിഎസ് സിയോ പറഞ്ഞു. 2012 ൽ ആരംഭിച്ച പദ്ധതിപ്രകാരം ഇതുവരെ 347 ഇന്ത്യൻ രോഗികൾക്ക് ചികിത്സാ സഹായവും, ശ്രീരാമചന്ദ്ര യൂണിവേഴ്‌സിറ്റിയുടെ അഞ്ചു ഫാക്കൽട്ടികൾക്ക് കൊറിയയിൽ പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്.