ഫെഡറൽ ബാങ്കിന് രണ്ട് നിബ് അവാർഡ്

Posted on: March 4, 2015

കൊച്ചി : എറണാകുളം പ്രസ്‌ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ നിബ് അവാർഡുകളിൽ ഫെഡറൽ ബാങ്കിന് രണ്ട് പുരസ്‌കാരം. മികച്ച കോർപറേറ്റ് ബ്രാൻഡ്, മികച്ച ഹൗസ് മാഗസിൻ എന്നീ വിഭാഗങ്ങളിലാണ് ഫെഡറൽ ബാങ്ക് പുരസ്‌കാരം നേടിയത്.

Federal-Bank-NIB-Awards-braകൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് ബെസ്റ്റ് കോർപറേറ്റ് ബ്രാൻഡ് അവാർഡ് കെ. ആർ. മോഹനചന്ദ്രനും ബെസ്റ്റ് ഹൗസ് മാഗസിനുള്ള അവാർഡ് ആനന്ദ് ചുഗും ഏറ്റുവാങ്ങി.

Federal-Bank-NIB-Awards-houമന്ത്രി കെ. ബാബു,  പ്രഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, പിആർസിഐ ചെയർമാൻ എമിരറ്റസ് എം. ബി. ജയറാം തുടങ്ങിയവർ പങ്കെടുത്തു.