ഡിസ്‌കവറി ചാനലിൽ ഇന്ത്യാ യുഎസ് സംയുക്ത അഭ്യാസങ്ങൾ

Posted on: February 23, 2015

Yudh-Abhyas-ceremony-big

കൊച്ചി : യുദ്ധ അഭ്യാസ് എന്ന പരിപാടിയിൽ ഇന്ത്യാ യു എസ് സൈന്യങ്ങളുടെ സംയുക്ത പരിശീലനം ഡിസ്‌കവറി ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾ നേരിടാൻ ഒരുങ്ങി ഇതിൽ പങ്കെടുക്കുന്നത് ഇന്ത്യയുടെ ഗൂർഖ റെജിമെന്റും യുഎസിലെ ആർട്ടിക് വുൾവ്‌സ് വിഭാഗങ്ങളാണ്. അലാസ്‌കയിലെ ഫെയർ ബാങ്ക്‌സിൽ നിന്നാണ് യു എസ് സേനാംഗങ്ങൾ ഗർവാൾ ഹിമാലയങ്ങളിൽ എത്തി തീവ്രവാദത്തിനെതിരെ പോരാടുവാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടത്.

രണ്ടാഴ്ച നീണ്ട പരിശീലനത്തിന് മൂന്നു ഘട്ടങ്ങൾ ഉണ്ടായിരുന്നു സംയുക്ത മുന്നേറ്റം, കായിക പരിശീലനം, ആയുധ പരിശീലനം എന്നിവ. ഫെബ്രുവരി 23 തിങ്കളാഴ്ച രാത്രി 9 മണിക്കാണ് ആദ്യ സംപ്രേക്ഷണം. ഫെബ്രുവരി 25 ബുധനാഴ്ച വൈകുന്നേരം 6 മണിക്കും, മാർച്ച് 1 ഞായറാഴ്ച രാത്രി 8 മണിക്കും പുന:സംപ്രേക്ഷണം ഉണ്ട്.