മൾട്ടി ഫംഗ്ഷണൽ പ്രിന്ററുകളുമായി പാനസോണിക്

Posted on: February 18, 2015

Panasonic-Printer-MB2170-bi

കൊച്ചി : പാനസോണിക് ഇന്ത്യ മൾട്ടി ഫംഗ്ഷണൽ ഡ്യൂപ്ലക്‌സ് പ്രിന്ററുകൾ വിപണിയിലിറക്കി. സാധാരണ ലേസർ പ്രിന്റിംഗ് ജോലികളും മൊബൈൽ പ്രിന്റിംഗിൽ ഡോക്യുമെന്റ് സുരക്ഷയും ഉറപ്പാക്കുന്ന എല്ലാ സവിശേഷതകളും അടങ്ങിയതാണ് ഡ്യൂപ്ലക്‌സ് പ്രിന്ററുകൾ. കൂടാതെ ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് , ഹെൽപ് ഡെസ്‌ക്ക് തുടങ്ങിയ മേഖലകളിലെല്ലാം പ്രയോജനപ്പെടുത്താനാവും. കെഎക്‌സ്-എംബി. 2100 സീരീസിൽ കെഎക്‌സ്-എംബി 2170, കെഎക്‌സ്-എംബി 2130, കെഎക്‌സ്-എം.ബി 2120 എന്നീ മൂന്നു മോഡലുകളാണുള്ളത്. ഇവയുടെ വില യഥാക്രമം 20,700 രൂപ, 18,500 രൂപ, 16,900 രൂപ.

പരമ്പരാഗത എ.4 പ്രിന്ററുകളിൽ നിന്നു വ്യത്യസ്തമായി മികച്ച സേവനങ്ങളാണീ പ്രിന്ററുകൾ നൽകുന്നത്. 64 എംബി മെമ്മറി, 24 പിപിഎം വേഗതയോടെ ഇരുവശങ്ങളിലും പ്രിന്റു ചെയ്യുന്ന ഇവ ടു ഇൻ വൺ ഫംഗ്ക്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ടോണർ ഉപയോഗവും ഇതു കുറക്കുന്നുണ്ട്. പ്രിന്റു ചെയ്യാനുള്ള സൗകര്യങ്ങൾക്കു പുറമെ ഗുഗിൾ, ക്ലൗഡ് പ്രിന്റ്, മൊബൈൽ പ്രിന്റ്, ആപ്ലിക്കേഷൻ മേക്കിംഗ് എന്നിവയ്‌ക്കെല്ലാം ആശ്രയിക്കാവുന്ന ഇലക്‌ട്രോണിക് ഉപകരണമാക്കി മാറ്റുന്നു.

പാസ്‌വേഡ് സംവിധാനമുള്ളത് ബിസിനസ് രംഗത്തെ സുരക്ഷയും ഉറപ്പാക്കും. പ്രിന്ററുകൾക്കായി   ജനുവിൻ ടോണർ റീഫിൽ സംവിധാനവും ഒരുക്കിയിട്ടുണ്ട് ഇന്ത്യാ മാനേജിംഗ് ഡയറക്ടർ മനീഷ് ശർമ്മ ചൂണ്ടിക്കാട്ടി. 2016 ഓടെ 20 ശതമാനം വിപണി വിഹിതമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിനു ഗുണകരമായ നവീനമായ കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്നും പാനസോണിക് ഇന്ത്യ കാറ്റഗറി മേധാവിയും ജനറൽ മാനേജറുമായ അജയ് മദൻ പറഞ്ഞു.