സെയ്‌കോയുടെ വാലെന്റൈൻസ് ദിന വാച്ചുകൾ

Posted on: February 14, 2015

Seiko-Men-big

കൊച്ചി : വാലന്റൈൻ ദിനം പ്രമാണിച്ച് സമ്മാനമായി പ്രിയപ്പെട്ടവർക്ക് നൽകുവാൻ അനുയോജ്യമായ വാച്ചുകൾ സെയ്‌കോ പുറത്തിറക്കി. പുരുഷന്മാർക്കായി മൾട്ടി ഫംഗ്ക്ഷൻ SRL065PI കോണോഗ്രാഫ് SPC 059PI എന്നിവ അവതരിപ്പിച്ചിരിക്കുന്നു. SRL065PI എന്ന സ്‌പോർട്ടി ഡിസൈനിലുള്ള തികച്ചും, ലളിതമായ ഈ മൾട്ടി ഫംങ്ഷൻ വാച്ചിന് 20,500 രൂപയാണ് വില. വരേണ്യത്വം പ്രതിഫലിപ്പിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ കെയ്‌സും ലെതർ സ്ട്രാപ്പുമുള്ള SPC 059PI ഡെയ്റ്റ് ക്രോണൊഗ്രാഫിന് 32,500 രൂപയാണ് വില.

വനിതകൾക്കായി മുകളിൽ സഫയർ ഗ്ലാസിന് ചുറ്റും ചാരുതയാർന്ന സെറാമിക് ബെസൽ റിംഗ്, മദർ ഓഫ് പേൾ ഡയൽ എന്നിവയുള്ള ഡെയ്റ്റ് ക്രോണോ ഗ്രാഫ് SNDX98PI എന്ന മോഡൽ 35,500 രൂപയ്ക്ക് ലഭ്യമാണ്. ആറ് ഡയമണ്ടുകൾ പതിച്ച എക്കാലവും നിലനിൽക്കുവാനായി നിർമ്മിച്ച സ്റ്റെയിൻലെസ് സ്റ്റീൽ കെയ്‌സും ബാൻഡുമുള്ള SXD49PI വാച്ചിന്റെ വില 39,500 രൂപ.

TAGS: SEIKO Watches |