കല്യാണിലും മലബാർ ഗോൾഡിലും അസ്‌വയുടെ പുതിയ ആഭരണ ശേഖരം

Posted on: February 13, 2015

Azva-Bridal-Gold-big

കൊച്ചി : വിവാഹാവസരങ്ങളിലും മറ്റ് ആഘോഷങ്ങൾക്കും അണിഞ്ഞൊരുങ്ങാൻ 22 കാരറ്റ് അസ്‌വ സ്വർണാഭരണങ്ങളുടെ വിപുലമായ ശേഖരം വേൾഡ് ഗോൾഡ് കൗൺസിൽ കേരള വിപണിയിൽ എത്തിച്ചു. ഭാരതീയ വിവാഹ ചടങ്ങുകളുടെ അവിഭാജ്യ ഘടകമായ ഏഴ് പ്രതിജ്ഞകൾ ഉൾക്കൊള്ളുന്നവയാണ് അസ്‌വ വിവാഹാഭരണങ്ങൾ. അനശ്വരവും അമൂല്യവും വൈകാരികവുമാണ് അസ്‌വയുടെ ഓരോ രചനയും. കേരളീയ വനിതകളുടെ ഫാഷൻ സംവേദനത്തിന് സ്വീകാര്യമായ കലാസൃഷ്ടികളാണ് അസ്‌വ ആഭരണങ്ങൾ.

അനുപമമായ സൗന്ദര്യവും രൂപഭംഗിയും ഒത്തിണങ്ങിയ നെക്‌ലേയ്‌സുകൾ, ആരേയും പിടിച്ചു നിർത്തുന്ന ചോകേഴ്‌സ്, ഏഴുനിരയുള്ള മാലകൾ, ജിമിക്കികൾ, ഹാൻഡ് കഫുകൾ, ബ്രേസ്‌ലെറ്റുകൾ എന്നിവയെല്ലാം ഇന്ത്യയിലെ കരകൗശല വിദഗ്ധർ സ്വന്തം കരങ്ങളാൽ മെനഞ്ഞെടുത്തവയാണ്. തരുൺ തഹ്‌ലിയാനിയാണ് ആഭരണങ്ങളുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

മലബാർ ഗോൾഡ് ലുലുമാൾ, മലബാർ ഗോൾഡ് എംജി റോഡ്, കല്യാൺ ജുവലേഴ്‌സ്, എച്ച് വെങ്കിടേഷ നായിക് ജുവല്ലറി, ജോസ്‌കോ ഫാഷൻ ജുവലേഴ്‌സ്, ജോയ് ആലൂക്കാസ് എന്നിവിടങ്ങളിൽ അസ്‌വ 22 കാരറ്റ് സ്വർണാഭരണങ്ങളുടെ വിപുലമായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്.

ഏഴുനിര മാലകളോടുകൂടിയ നെക്‌ലേസ് അനാർക്കലി, ഏഴ് മനോഹരമായ ഇതളുള്ള പൂക്കളോടുകൂടിയ അസ്വ പാസ നെക്‌ലേസ്, സ്വർണത്തിൽ രത്‌നങ്ങൾ പതിച്ച റിസ്റ്റ് ലുക്ക് എന്നിവ ഈ വിസ്മയശേഖരത്തിൽ ഉൾപ്പെടുന്നു. വിവാഹ ദിവസം ധരിക്കാനുള്ള പുരാതന ആഭരണമായ ചോക്കർ ആണ് മറ്റൊരു നെക്‌ലേസ്.