എസ് ടി കെ ഐഫോൺ 6 കവറുകൾ വിപണിയിൽ

Posted on: February 9, 2015

STK-iPhone-6-Protection-cas

മുംബൈ : എസ് ടി കെ അക്‌സസറീസ് വൈവിധ്യമാർന്ന ഐഫോൺ 6 കവറുകൾ പുറത്തിറക്കി. ഐഫോൺ 6 സ്റ്റാൻഡ് കെയ്‌സ്, അൾട്രതിൻ ബാക്ക് കവർ, ടിപിയു ബാക്ക് കവർ എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്.

ഫോക്‌സ് ലെതറിൽ നിർമ്മിച്ച ഐഫോൺ 6 സ്റ്റാൻഡ്‌കെയ്‌സിന് 799 രൂപയാണ് വില. പോളികാർബണേറ്റിൽ നിർമ്മിച്ച അൾട്രതിൻ ബാക്ക് കവർ ആറു നിറങ്ങളിൽ ലഭ്യമാണ്. വില 399 രൂപ. ടിപിയു (തെർമോപ്ലാസ്റ്റിക് പോളിയൂറേത്തിൻ) നിർമിതമായ ബാക്ക് കവർ കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യമാണ് വില 399 രൂപ.

ആപ്പിൾ ഉപഭോക്താക്കൾക്ക് മികച്ച സ്മാർട്ട്‌ഫോൺ അനുഭവം പകരുന്നവയാണ് പുതിയ ഐഫോൺ കവറുകളെന്ന് എസ് ടി കെ അക്‌സസറീസ് ഇന്ത്യ ഹെഡ് പുനീത് ഗുപ്ത പറഞ്ഞു.