ഈർപ്പത്തിന് വാട്ടർ പ്രൂഫ് സംവിധാനമായി പിഡിലൈറ്റ്

Posted on: February 8, 2015

Pidilite-Wonderproof-big

കൊച്ചി : പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഉൾചുമരുകളിലെ ഈർപ്പത്തിനു ശാശ്വത പരിഹാരം നൽകുന്ന വാട്ടർ പ്രൂഫ് സംവിധാനങ്ങളായ വണ്ടർപ്രൂഫ് 1 & 2 അവതരിപ്പിച്ചു. അകത്തെ മുറികളിലെ ചുമരുകളിൽ സാധാരണ കണ്ടുവരാറുള്ള ഈർപ്പം, നനവ് എന്നിവ ഈർപ്പത്തിന്റെ സാന്ദ്രത അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇതിനു പരിഹാരമായി ഡോ. ഫിക്‌സിറ്റ് വണ്ടർപ്രൂഫ് അവതരിപ്പിച്ചു.

കേടുപാട് സംഭവിച്ച അകത്തെ ചുമരുകൾക്ക് ഹെവി ഡ്യൂട്ടി വാട്ടർ പ്രൂഫിങ്ങ് സുരക്ഷ നൽകുന്നതിനാണ് വണ്ടർ പ്രൂഫ് 1 ഉപയോഗിക്കേണ്ടത്. ചുമരുകളിൽ നിന്നും പുറത്തേക്കുവരുന്ന ജലാംശത്തിന്റെ സമ്മർദ്ദം തടഞ്ഞു നിർത്തുന്നവിധം രൂപകൽപ്പന ചെയ്തതാണിത്. വളരെ ദീർഘനാൾ സംരക്ഷണം നൽകുന്ന പ്രത്യേക ഫോർമുലയാണ് വണ്ടർ പ്രൂഫ് 1 നുള്ളത്. ഡോ. ഫിക്‌സിറ്റ് വണ്ടർപ്രൂഫ് 2, ചുമരുകൾക്ക് മിനുസമായ ഫിനീഷിങ്ങ് നൽകുന്നതിനുവേണ്ടിയാണ് ഡോ. ഫിക്‌സിറ്റ് വണ്ടർപ്രൂഫ് 2 ഉപയോഗിക്കുന്നത്, വണ്ടർപ്രൂഫ് 1 ഉപയോഗിച്ചതിനു ശേഷം ഉപയോഗിക്കുന്ന ഈ പ്രത്യേക ലെവലിങ്ങ് പ്ലാസ്റ്റർ, ഭിത്തികൾക്ക് പരിപൂർണ സംരക്ഷണം ഉറപ്പാക്കുന്നു. പുട്ടി, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവയ്ക്ക് കഴിയാത്തവിധം ചുമരുകളിൽ 25 എംഎം കനം നൽകുന്നതോടെ ഡോ. ഫിക്‌സിറ്റ് വണ്ടർപ്രൂഫ് 2 ചുമരുകളിലെ കുഴികളും മുഴകളും ഇല്ലാതാക്കും.