ടൈറ്റൻ സ്‌കിൻ പെർഫ്യൂമുകൾ

Posted on: January 30, 2015

Titan-SKINN-launch-big

കൊച്ചി : പുതിയ നിര പെർഫ്യൂമുകളുമായി ടൈറ്റൻ സ്‌കിൻ കേരള വിപണിയിൽ. അനുപമമായ ഫ്രഞ്ച് സൗരഭ്യമാണ് സ്‌കിൻ എന്ന ബ്രാൻഡിൽ ടൈറ്റൻ കമ്പനി അവതരിപ്പിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും മികച്ച മാസ്റ്റർ പെർഫ്യൂമേഴ്‌സ് ആണ് ഫ്രാൻസിൽ ടൈറ്റനു വേണ്ടി പുതിയ പെർഫ്യൂം നിർമിക്കുന്നത്. സാധാരണക്കാർക്ക് പ്രാപ്തമായ വിലയാണ് ടൈറ്റൻ സ്‌കിൻ പെർഫ്യൂമുകളുടെ സവിശേഷത.

ഇന്ത്യൻ പെർഫ്യൂം വിപണിയിൽ തികഞ്ഞ വൈജാത്യമാണുള്ളതെന്ന് ടൈറ്റൻ ് ഫ്രാഗ്രൻസസ് ഹെഡ് കൽപ്പന രംഗമണി പറഞ്ഞു. ഗുണന്മേയുള്ള ഒരു ഇന്ത്യൻ ബ്രാൻഡ് വിപണിയിലെത്തിക്കാനാണ് ടൈറ്റൻ പരിശ്രമിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നം കുറഞ്ഞ വിലയിലാണ് അവതരിപ്പിക്കുന്നതെന്ന് കൽപ്പന പറഞ്ഞു.

ആറ് വ്യത്യസ്തമായ സൗരഭ്യമാണ് സ്‌കിൻ ബ്രാൻഡിൽ വിപണിയിലെത്തുന്നത്. പുരുഷന്മാർക്കായി റോ, എക്‌സ്ട്രീം, സ്റ്റീലെ എന്നിവയും വനിതകൾക്കായി ഇമേറ, സെലസ്‌റ്റെ, നൂഡ് എന്നിവയും സ്‌കിൻ ശ്രേണിയിലുണ്ട്. യൂഡി പർഫ്യൂം (ഇഡിപി) വിഭാഗത്തിലുള്ളവയാണ് ഇവ. ദീർഘനേരം നിലനിൽക്കാൻ കഴിയുന്നവയും സമയം കഴിയുന്തോറും കൂടുതൽ ശ്രദ്ധേയമാകുന്നതുമായ നറുമണങ്ങളാണിവ. ചർമ്മത്തിന് പുറമെ സൗമ്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ഉത്പന്നങ്ങളാണ് ഇവയെല്ലാം. 990 രൂപ മുതൽ 1790 രൂപ വരെയാണ് 50 മില്ലി മുതൽ 100 മില്ലി വരെയുള്ള ബോട്ടിലുകളുടെ വില.