വിനോദ് ബ്ലാക്ക് പേൾ റസോയ് കോമ്പോ സെറ്റ്

Posted on: January 24, 2015

Vinod-Rasoi-Cookware-Set-bi

മുംബൈ : വിനോദ് കുക്ക് വെയർ ബ്ലാക്ക് പേൾ റസോയ് കോമ്പോ സെറ്റ് വിപണിയിൽ ഇറക്കി. സീലന്റ് ഇലക്ട്രോ – കെമിക്കൽ പ്രക്രിയയിലൂടെ നിർമ്മിച്ച 5 പാത്രങ്ങളാണ് റസോയ് കോമ്പോ സെറ്റിലുള്ളത്.

പ്രീമിയം ഗ്രേഡ് അലുമിനിയത്തിൽ സ്‌ക്രാച്ചുകളെ പ്രതിരോധിക്കാൻ അനോഡൈസഡ് കോട്ടിംഗുമുണ്ട്. 4,730 രൂപയാണ് വില. ബ്ലാക്ക് പേൾ ശ്രേണിക്ക് വിനോദ് കുക്ക് വെയർ അഞ്ചു വർഷത്തെ ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നു.