പാനസോണിക്ക് – റിലയൻസ് ക്ലൗഡ് വീഡിയോ നിരീക്ഷണ സംവിധാനം

Posted on: January 23, 2015

Panasonic-Reliance-Cloud-viകൊച്ചി : പാനസോണിക്കും റിലയൻസ് കമ്മ്യൂണിക്കേഷനും സംയുക്തമായി ക്ലൗഡ് അധിഷ്ഠിത വീഡിയോ ഇന്റലി നിരീക്ഷണ സംവിധാനം അവതരിപ്പിച്ചു. റിലയൻസ് കമ്മ്യൂണിക്കേഷന്റെ എന്റർപ്രൈസ് ബിസിനസ് വിഭാഗം ഇതിന്റെ വിപണനം നടത്തും.

നിരീക്ഷണ വീഡിയോ ഫുട്ടേജ് കംപ്യൂട്ടറിലൂടെയോ, മൊബൈൽ ഫോണിലൂടെയോ, ടാബലറ്റിലൂടെയോ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ എടുക്കാവുന്നതാണ്. നിരീക്ഷണ സമയം ക്രമീകരിക്കുവാനും, ഐപി ക്യാമറകൾ നിയന്ത്രിക്കുവാനും വീഡിയോ അനാലിറ്റിക്‌സ് ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം മനസ്സിലാക്കുവാനും സാധിക്കും.

വീഡിയോ അനാലിറ്റിക്‌സ് ഉപയോഗപ്പെടുത്തി തൽസമയ നിരീക്ഷണ സംവിധാനത്തോടുകൂടിയ സുരക്ഷാ ഉപകരണങ്ങൾക്ക് മികച്ച പ്രതികരണം ലഭിക്കുമെന്ന് കരുതുന്നതായി പാനസോണിക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ മനീഷ് ശർമ്മ പറഞ്ഞു. അതിനൂതന സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് എത്തിക്കുവാൻ പാനസോണിക്കുമായി സഹകരിക്കുന്നത് ഒരു നാഴികക്കല്ലാണെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻസ് സിഇഒ ദീപക് ഖന്ന അഭിപ്രായപ്പെട്ടു.