ഡികെ സിറ്റി ഇ-ബൈക്കുകൾ യുഎഇ വിപണിയിൽ

Posted on: January 20, 2015

DK-City-E-bikes-big

തായ്‌വാനിലെ ഡികെ സിറ്റി കോർപറേഷന്റെ ഇ-ബൈക്കുകൾ ഓട്ടോസ്‌പോർട്ട് യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ഡിബിഒ, മാൻഹാട്ടൺ, സ്‌കൈലൈൻ എന്നീ മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. ഡിബിഒ പൂർണമായി ചാർജ് ചെയ്താൽ 100 കിലോമീറ്റർ യാത്രചെയ്യാനാകും. പൂർണമായി ചാർജ് ചെയ്യാൻ എട്ട് മണിക്കൂർ മാത്രം മതി.

യുഎഇയെ ഹരിത രാജ്യമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇ-ബൈക്കുകളാണ് അവതരിപ്പിക്കുന്നതെന്ന് അൽ യൂസഫ് ഗ്രൂപ്പ് പ്രസിഡന്റ് ഇക്ബാൽ അൽ യൂസഫ് പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ ഇ-ബൈക്കുകൾ പരിസ്ഥിതി സൗഹാർദവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ യൂസഫ് ഗ്രൂപ്പിന്റെ സബ്‌സിഡയറിയാണ് ഓട്ടോസ്‌പോർട്ട്.