ഡയമണ്ട് ആഭരണങ്ങൾക്ക് ആകർഷകമായ ഓഫറുമായി തനിഷ്‌ക്

Posted on: January 10, 2015

Tanishq-Activation-big

തനിഷ്‌ക് ഡയമണ്ട് ആഭരണങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. തനിഷ്‌ക് സ്റ്റോറുകളിൽനിന്ന് വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും. മാർച്ച് ഒന്നുവരെയാണ് ഓഫർ കാലാവധി. പ്ലാറ്റിനം, കളർ സ്റ്റോൺ ജ്വല്ലറി, സ്റ്റഡഡ് സോളിറ്റയർ എന്നിവയ്ക്ക് പത്തു ശതമാനംവരെ ഡിസ്‌ക്കൗണ്ട് ലഭിക്കും.

ഓരോ ആഭരണത്തിലും മികച്ച വൈദഗ്ധ്യവും ആകർഷകമായ രൂപകൽപ്പനയും ഉൾപ്പെടുത്തിയവയാണ് തനിഷ്‌ക് ആഭരണ ശ്രേണി. ഡയമണ്ട് ആഭരണങ്ങൾക്ക് ഓഫർ നല്കുന്നതിൽ സന്തോഷമുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ജ്വല്ലറി ഡിവിഷൻ റീട്ടെയ്ൽ ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സന്ദീപ് കുൽഹള്ളി പറഞ്ഞു. www.tanishq.co.in എന്ന സൈറ്റിൽനിന്ന് ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോഴും എല്ലാവിധ ഓഫറുകളും സ്വന്തമാക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.