ഗോദറെജ് ലോക്കിംഗ് യുഎഇയിലെ വിപണിവിഹിതം ഇരട്ടിയാക്കും

Posted on: January 1, 2015

Godrej-Locking-Solutions-UA

അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഗോദറെജ് ലോക്കിംഗ് സൊല്യൂഷൻസ് യുഎഇയിലെ വിപണിവിഹിതം ഇരട്ടിയാക്കുമെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം മോട്ട്‌വാനി പറഞ്ഞു. നിലവിൽ ഒരു ശതമാനം വിപണി വിഹിതമാണുള്ളത്. റീട്ടെയ്ൽ നെറ്റ് വർക്ക് മൂന്നു വർഷത്തിനുള്ളിൽ 250 ൽ നിന്ന് 450 ആയി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ടു വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന ഗോദറെജ് ലോക്ക്‌സിന് ഷാർജയിൽ ബ്രാഞ്ചും ദുബായിലെ അൽ ഇത്തിഹാദ് റോഡിൽ എക്‌സ്പീരിയൻസ് സെന്ററുമുണ്ട്. സബാനോ ട്രേഡിംഗ് എൽഎൽസിയാണ് വിതരണക്കാർ. ബിടുബി ബിസിനസിലേക്കും ഗോദറെജ് ലോക്ക്‌സ് വൈകാതെ പ്രവേശിക്കും.