എറണാകുളത്ത് സിയറ്റ് ഷോപ്പ് തുറന്നു

Posted on: December 22, 2014

Ceat-Shop-ekm-inaug-big

സിയറ്റ് ടയേഴ്‌സ് എറണാകുളത്ത് എക്‌സ്‌ക്ലൂസീവ് ഷോറൂം – സിയറ്റ് ഷോപ്പ് തുറന്നു. ദക്ഷിണ മേഖലാ ജനറൽ മാനേജർ ലാവിഷ് ടലെഗോങ്കർ സിയറ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. കാർ ഉടമസ്ഥർക്ക് ടയറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതാണ് സിയറ്റ് ഷോപ്പ്. വൈവിധ്യമാർന്ന ഓഫറുകളും സേവനങ്ങളും ഇവിടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

CEAT-Shoppe-EKM-bigപുതിയ സിയറ്റ് ഷോപ്പിൽ ആധുനിക ഓട്ടോമാറ്റിക് 3-ഡി വീൽ അലൈൻമെന്റ്, വീൽ ബാലൻസിംഗ്, ഓട്ടോമാറ്റിക് ടയർ ചേഞ്ചർ, നൈട്രജൻ ഇൻഫ്‌ലേറ്റർ തുടങ്ങിയവയെല്ലാം ലഭ്യമാണെന്ന് സിയറ്റ് വിപണന വിഭാഗം വൈസ് പ്രസിഡന്റ് നിതീഷ് ബജാജ് ചൂണ്ടിക്കാട്ടി.