കൊച്ചിയിൽ സികാജെൻ – ഡാന്യൂബ് ഷോറൂം

Posted on: December 16, 2014

Danube-Showroom-Inaug-Big

സികാജെൻ ഇന്ത്യ ലിമിറ്റഡ് പ്രമുഖ ബാത്ത് ഫിറ്റിംഗ്‌സ് കമ്പനിയായ ഡാന്യൂബുമായി ചേർന്ന് കൊച്ചിയിൽ ആദ്യ ഷോറൂം തുറന്നു. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് പ്രസിഡന്റ് ഐഡി പ്രകാശ് ജാദവ് ഷോറൂം ഉദ്ഘാടനം ചെയ്തു.

ബാത്ത് ഫിറ്റിംഗ്‌സ്, സാനിട്ടറി വെയർ, വെൽനെസ്, ഷാൻഡലിർ, ഗാർഡൻ ഫർണീച്ചർ തുടങ്ങിയ എക്‌സ്‌ക്ലൂസീവ് പ്രോഡക്ടുകൾക്കു വേണ്ടിയാണ് കലൂർ ലിറ്റിൽ ഫഌവർ ചർച്ച് റോഡിലെ കെ എ ടവേഴ്‌സിൽ ഷോറൂം തുറന്നിട്ടുള്ളത്. മൂന്നു നിലകളിലായി 3000 ലേറെ ചതുരശ്രയടി വിസ്തീർണത്തിലാണ് ഡാന്യൂബ് ഷോറൂം ഒരുക്കിയിട്ടുള്ളത്.

ഡാന്യൂബ് എംഡി അനീസ്, സികാജെൻ സിഇഒ സുനിൽ ദേശ്മുഖ്, സികാജെൻ സിഇഒ ദേവിദാസ് മാലി, സികാജെൻ ബിഎംഡി ഹെഡ് പുനിത് എഞ്ചിനീയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.